യൂറോപ്പ ലീഗ് : എവർട്ടൻ പുറത്ത്, ആഴ്സണൽ നോകൗട്ടിൽ - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
യൂറോപ്പ ലീഗ് : എവർട്ടൻ പുറത്ത്, ആഴ്സണൽ നോകൗട്ടിൽ

യൂറോപ്പ ലീഗ് : എവർട്ടൻ പുറത്ത്, ആഴ്സണൽ നോകൗട്ടിൽ

Share This
യൂറോപ്പ ലീഗിൽ എവർട്ടൻ പരാജയപ്പെട്ടപ്പോൾ ആഴ്സണലിന് സ്വന്തം മൈതാനത്ത് സമനില. ലിയോണിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റ 

എവർട്ടൻ യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി. എഫ് കെ ക്രവേനയോട് സമനില വഴങ്ങിയെങ്കിലും 10 പോയിന്റുള്ള ആഴ്സണൽ നോക്ഔട്ടിലേക്ക് പ്രവേശനം ഉറപ്പാക്കി.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മെംഫിസ് ഡിപ്പായും മുൻ ചെൽസി താരം ട്രയോരെയും മികച്ച ലരകടനം നടത്തിയ മത്സരത്തിൽ ലിയോണ് എതിരില്ലാത്ത 3 ഗോളുകൾക്കാണ് എവർട്ടനെ തകർത്തത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ട്രയോറെയുടെ ഗോളിൽ രണ്ടാം പകുതിയിൽ ലീഡ് നേടിയ എവർട്ടൻ പിന്നീട് ഹോസ്സ്എം ഔറാർ, മെംഫിസ് എന്നിവരിലൂടെ ലീഡ് മൂന്നാക്കി. ഇതിനിടയിൽ മധ്യനിര താരം മോർഗൻ സ്നൈഡർലൈൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ഏവർട്ടന് തിരിച്ചടിയായി. 8 പോയിന്റുള്ള ലിയോണ് നോകൗട്ട് ഉറപ്പിച്ചപ്പോൾ 1 പോയിന്റ് മാത്രമുള്ള എവർട്ടൻ പുറത്തായി.
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ദുർബലരായ എതിരാളികൾക്കെതിരെ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച ആർസെൻ വെങ്ങർക്ക് സമനില. എഫ് കെ ക്രവേനയാണ് ഗണ്ണേഴ്‌സിനെ സമനിലയിൽ തളച്ചത്. പ്രീമിയർ ലീഗിൽ കളിച്ച എല്ലാ താരങ്ങൾക്കും വിശ്രമം അനുവദിച്ച ആഴ്സണലിന് സമനിലയിലും 10 പോയിന്റുമായി നോകൗട്ട് ഉറപ്പായി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages