രോഹിത് ശർമ്മ T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന ഇന്ത്യൻ താരം ആയി - Bat N Ball Malayalam

Trending

test banner

Post Top Ad

Responsive Ads Here
രോഹിത് ശർമ്മ T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന ഇന്ത്യൻ താരം ആയി

രോഹിത് ശർമ്മ T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന ഇന്ത്യൻ താരം ആയി

Share This
Rohit Sharma. (Photo Source: Twitter)

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഒരു കളിയിൽ ഫോം ആയാൽ പിന്നെ രോഹിത് ശർമയുടെ അത്രയും അപകടകാരിയായുള്ള ബാറ്റ്സ്മാൻ വേറെ ഇല്ല. അതിന്റെ ഉദാഹരണം ആണ്  നമ്മൾ ഒന്നാം ടി20 യിൽ കണ്ടത്. ആദ്യ കളിയുടെ പലഘട്ടങ്ങളിലും രോഹിത് പതറുന്നതു  നമ്മൾ കണ്ടിരുന്നെങ്കിലും  അദ്ദേഹത്തിന്റെ ഇന്നിംഗ്സ് അവസാനിക്കുമ്പോഴേക്കും 52 ബോൾ 80  റൺസ് നേടിയിരുന്നു. കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ ഓപ്പണിങ് പാർട്ണർഷിപ് റെക്കോർഡും ധവാനൊപ്പം ഇട്ടു. 

എന്നാൽ ഒന്നാം മത്സരത്തിൽ 4 സിക്സ് അടിച്ച രോഹിത് ശർമ്മ മറ്റൊരു റെക്കോർഡിനു   കൂടി ഉടമയായി, ടി 20  യിൽ ഏറ്റവും  കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരം ആണ് ഇപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. 257 മത്സരങ്ങളിൽ നിന്നായി  268 സിക്സ്  ആണ് ശർമയുടെ സമ്പാദ്യം. 259 മത്സങ്ങളിൽ നിന്നും 265 സിക്സ് അടിച്ച സുരേഷ് റെയ്ന ആണ് തൊട്ടു പിന്നിൽ ഉള്ളത്.

Most sixes in Twenty20 cricket among Indian players:

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages